ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്‌ലാവനോളുകള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം. ‘കറന്റ് റിസര്‍ച്ച് ഇന്‍ ഫുഡ് സയന്‍സ്’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എലികളിലായിരുന്നു ഗവേഷകര്‍ പഠനം നടത്തിയത്. അതിന്റെ ഭാഗമായി അവര്‍ എലികള്‍ക്ക് ഫ്‌ലാവനോളുകള്‍ നല്‍കി. തുടര്‍ന്നുള്ള പരിശോധനകളില്‍ അവയുടെ ഓര്‍മശക്തി 30 ശതമാനം മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി. എന്നാല്‍, ഓര്‍മയുമായി ബന്ധപ്പെട്ട മസ്തിഷ്‌കത്തിന്റെ ഭാഗമായ ഹിപ്പോകാമ്പസ് സജീവമാകുന്ന ഒരു മണിക്കൂറോളം മാത്രമേ ഈ ഫലം നീണ്ടുനിന്നുള്ളൂ എന്നും പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഫ്‌ലാവനോളുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ സഹായിക്കുമെന്ന് നേരത്തെ പല പഠനങ്ങളിലും കണ്ടെത്തിയതായി ആരോഗ്യവിദഗ്തര്‍ സൂചിപ്പിക്കുന്നു.



















