ചോക്കോസും ഫാസ്റ്റ് ഫുഡുമൊക്കെ കഴിക്കുന്നവരാണോ നിങ്ങളുടെ കുട്ടികള്‍. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിന് ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യവിദഗ്തര്‍. കുട്ടികളുടെ ഹോര്‍മോണ്‍, മെറ്റബോളിസം എന്നിവയെ തകരാറിലാക്കുന്ന നാലു ഭക്ഷണങ്ങള്‍ ആണ് ഫ്രോസണ്‍ ബ്രെഡുകള്‍, ജാം, ഐസ്‌ക്രീം, പ്രഭാത ഭക്ഷണം മുതലായവ. പോഷക ഗുണമില്ലാത്ത ഫ്രോസണ്‍ ബ്രെഡുകള്‍ കുട്ടികളുടെ മെറ്റബോളിസം, ഹോര്‍മോണ്‍ എന്നിവ തകരാറിലാക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഫ്രോസണ്‍ ബ്രെഡുകള്‍ ഫ്രെഷല്ല എന്ന് മാത്രമല്ല ഫൈബറും മറ്റ് ഗുണങ്ങളും ഇവയില്‍ കുറവാണ്. മറ്റൊന്നാണ് ജാം. കുട്ടികള്‍ക്ക് കഴിക്കാന്‍ ജാം ഇഷ്ടമാണെങ്കിലും ഇത് അവരുടെ ആരോഗ്യത്തിന് അത്ര നന്നല്ല. മിക്ക ജാമുകളിലും യഥാര്‍ഥ പഴങ്ങളുടെ പള്‍പ്പോ ഫൈബറോ ഇല്ല. മാത്രമല്ല ഇവയില്‍ അമിതമായി പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജാം സ്ഥിരമായി കഴിക്കുന്നത് ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. കൂടാതെ വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഐസ്‌ക്രീമുകള്‍ മിക്കപ്പോഴും യഥാര്‍ഥ ഐസ്‌ക്രീം ആയിരിക്കില്ല. അതില്‍ പാം ഓയിലും കൃത്രിമ ഫ്‌ലേവറുകളും ചേര്‍ത്തിട്ടുണ്ടാകും. അതുകൊണ്ട് അത്തരത്തിലുള്ള ഐസ്‌ക്രീമുകള്‍ കുട്ടികളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. കുട്ടികളുടെ പ്രഭാത ഭക്ഷണം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കോണ്‍ഫ്‌ലേക്‌സ്, ചോക്കോസ് മുതലായവ കുട്ടികള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം. ഇത്തരം ഭാഷങ്ങള്‍ കുട്ടികളില്‍ ദീര്‍ഘ കാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.



















