ഒന്നിൽ കൂടുതൽ ജീവിതപങ്കാളികളുള്ളവർക്ക് ഇരട്ടി സന്തോഷം

ഒന്നിൽ കൂടുതൽ ജീവിതപങ്കാളികളുള്ളവർക്ക് ഇരട്ടി സന്തോഷം..
പരമ്പരാഗതമായി മോണോഗമി എന്ന ഏക പങ്കാളി ജീവിതരീതിയാണ് നമുക്ക് കണ്ടുപരിചയമുള്ളത്. ഒന്നിലധികം പങ്കാളികളുള്ള പോളിഗമി ഇപ്പോഴും സമൂഹം അംഗീകരിച്ചിട്ടില്ല. അത് തെറ്റാണെന്നാണ് പലരുടേയും കാഴ്ച്ചപ്പാട്. ഒന്നിലധികം പങ്കാളികളോടൊപ്പം ജീവിക്കുന്നവർക്ക് ഇരട്ടി സന്തോഷം ലഭിക്കുന്നു എന്നാണ്, പിയർ റിവ്യൂഡ് ജേണലായ ദി ജേണൽ ഓഫ് സെക്സ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്. യുഎസ്സിലേയും യൂറോപ്പിലേയും 35 പഠനങ്ങൾ വിശകലനം ചെയ്യുകയാണ് ഗവേഷകർ ചെയ്തത്. രണ്ടുതരം റിലേഷൻഷിപ്പിലുമുള്ള 24,489 പേരുടെ വിവരങ്ങളാണ് ഇവർ പരിശോധിച്ചത്. ഇവർ എല്ലാവരും തങ്ങളുടെ റിലേഷൻഷിപ്പിലും ലൈംഗികജീവിതത്തിലും ഒരേ അളവിൽ സംതൃപ്തരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഒന്നിൽ കൂടുതൽ ജീവിത പങ്കാളികൾ ഉള്ളവരുടെ ബന്ധങ്ങളെ അപേക്ഷിച്ച് ഒരു ജീവിതപങ്കാളി മാത്രമുള്ള ബന്ധങ്ങളിലാണ് അടുപ്പവും സംതൃപ്തിയും പരസ്പരവിശ്വാസവുമെല്ലാം കൂടുതൽ എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ പരസ്പരസമ്മതത്തോടെ ഒന്നിലേറെ ജീവിതപങ്കാളികളുമായി ജീവിക്കുന്നവരും അതേ അളവിൽ സംതൃപ്തി അനുഭവിക്കുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പഠനം പറയുന്നത് പോലെ ഒന്നിലധികം പങ്കാളികളെ തേടിപോകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒന്ന് കരുതി ഇരിക്കുന്നതും നല്ലതാണ്.