ഇത് കോണ്‍ഗ്രസാണ് സഹോദരി… ഫാസിസം എസ്എഫ്ഐയിലേ നടക്കൂവെന്ന് ഹൈബി ഈഡന്‍

തിരുവനന്തപുരം: കൊച്ചി നഗരസഭ മേയര്‍ സൗമിനി ജയിനിനെ പരോക്ഷമായി വിമര്‍ശിച്ച് ഹൈബി ഈഡന്‍ എംപി. കൊച്ചിയിലെ വെള്ളക്കെട്ടും എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതിലുമെല്ലാം നടന്ന പരസ്പര പഴിചാരലുകളിപ്പോള്‍ സമൂഹമധ്യമങ്ങളിലെ പരസ്യ പ്രതികരണങ്ങളിലെത്തി നില്‍ക്കുകയാണ്.

സൗമിനി ജെയിനിനെതിരെയുള്ള ഹൈബി ഈഡന്‍ എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണിപ്പോള്‍ വാര്‍ത്തയാകുന്നത്. സൗമിനി ജെയിനിനെ തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയെന്ന് സംബോധന ചെയ്താണ് എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സൗമിനി ജെയിന്‍ തേവര കോളേജിലെ പഴയ എസ്എഫ്‌ഐക്കാരിയാണെന്നും കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍ ഒമ്പത് കൊല്ലം മതിയാകില്ലെന്നുമാണ് ഹൈബിയുടെ വിമര്‍ശനം. സൗമിനി ജെയിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് കോണ്‍ഗ്രസാണ് സഹോദരി… തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിക്ക് ഒമ്പതു വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്എഫ്ഐയിലേ നടക്കൂ… ഇത് കോണ്‍ഗ്രസാണ്.

LEAVE A REPLY