വ്യക്തിഗത ശുചിത്വ വസ്തുക്കള്‍ പങ്കുവെയ്ക്കരുതെന്ന് മുന്നറിയിപ്പ്

വ്യക്തിഗത ശുചിത്വ വസ്തുക്കള്‍, അതായത് ടവല്‍, റേസര്‍, ടൂത്ത് ബ്രഷ് പോലുള്ളവ മറ്റുള്ളവരുമായി പങ്കിടരുതെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്തര്‍. സോപ്പും വെള്ളവും ഉപയോഗിച്ച് കുളിച്ചാലും മുഴുവന്‍ രോഗാണുക്കളും നിങ്ങളുടെ ശരീരത്തില്‍ നിന്ന് പോകണമെന്നില്ല, കൂടാതെ മറ്റൊരാള്‍ ഉപയോഗിച്ച തോര്‍ത്തില്‍ അയാളുടെ ശരീരത്തില്‍ നിന്നുള്ള ബാക്ടീരിയ, ഫംഗസ്, വൈറസുകള്‍ തുടങ്ങിയവ പറ്റിപ്പിടിച്ചിരിക്കാം. അതേ തോര്‍ത്ത് ഉപയോഗിക്കുമ്പോള്‍ അവ നിങ്ങളുടെ ശരീരത്തിലും പടരാമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. തോര്‍ത്ത് അല്ലെങ്കില്‍ ടവലുകള്‍ വെള്ളം പെട്ടെന്ന് വലിച്ചെടുക്കുകയും മണിക്കൂറുകളോളം ഈര്‍പ്പമുള്ളതായി ഇരിക്കുകയും ചെയ്യുന്നു. ഇത് രോഗാണുക്കള്‍ പെരുകുന്നതിന് കാരണമാകുന്നു. ടവല്‍ പോലുള്ളവ പങ്കിടുന്നത് അണുബാധ ഉണ്ടാകാനോ അത് പകരാനോ ഉള്ള സാധ്യത എട്ട് മടങ്ങായി വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യവിദഗ്തര്‍.