കോട്ടുവായ ഇടുന്നത് അമിതമാകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കരണമായേക്കാമെന്ന് മുന്നറിയിപ്പ്

കോട്ടുവായ ഇടുന്നത് അമിതമാകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കരണമായേക്കാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദദ്ധർ.
ഒരു വ്യക്തി ഒരു ദിവസം ആറ് മുതൽ 32 തവണ വരെ കോട്ടുവായ ഇടുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. എന്നാൽ 15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ ഇടുന്നത് അത്ര നല്ലതല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഇത് തീവ്രമായ ഉറക്കക്കുറവ്, പകൽ ഉറക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുടെ സൂചനയാകാം. തെർമോറെ​ഗുലേഷൻ തകരാറിലാകുന്നത് മൂലമാണ് അമിതമായി കോട്ടുവായ ഉണ്ടാകുന്നതെന്നാണ് വിദഗ്ദ്ധ അഭിപ്രായം. കൂടാതെ തലച്ചോറിലെ ചില അവസ്ഥകൾ മൂലവും അമിതമായി കോട്ടുവാ ഉണ്ടാകാമെന്നും ആരോഗ്യവിദദ്ധർ പറയുന്നു. ട്യൂമറുകൾ മൂലം തലച്ചോറിൻ്റെ താപ നിയന്ത്രണം തകരാറിലാകുന്ന സാഹചര്യങ്ങളിൽ അമിതമായി കോട്ടുവായ ഇടാം. മസ്തിഷ്കാഘാതവുമായി ബന്ധപ്പെട്ട തെർമോറെഗുലേഷൻ തടസപ്പെടുന്നതു മൂലം സ്ട്രോക്ക് സംഭവിച്ചവരിൽ അമിതമായ കോട്ടുവായ കാണപ്പെടാറുണ്ടെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.