മാനസിക പിരിമുറുക്കങ്ങൾ ഗർഭസ്ഥ ശിശുവിന് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഗർഭാവസ്ഥയിലുണ്ടാകുന്ന ഉയർന്ന സമ്മർദ്ദവും മാനസിക പ്രശ്നങ്ങളും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു. ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ഭാരം കുറവായിരിക്കും,കൂടാതെ മസ്തിഷ്ക വികാസത്തെയും ബാധിക്കുമെന്ന് വിദക്തർ പറയുന്നു. ജനനത്തിന് ശേഷവും കുഞ്ഞുങ്ങൾക്ക് തലച്ചോറിന്റെ വികാസം കുറയുകയും, പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വിദക്തർ സൂചിപ്പിക്കുന്നു. അമ്മമാരുടെ മാനസിക പ്രശ്നങ്ങൾ, ഭക്ഷണക്രമം, പുകവലി, വ്യായാമക്കുറവ് തടങ്ങിയ ശീലങ്ങൾ കുഞ്ഞിന്റെ പ്രത്യുൽപ്പാദന വ്യവസ്ഥയിൽ പോലും പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.






















