അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍

അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാനാണ് ചികിത്സയിൽ കഴിയുന്നത്. ശരീരത്തിലെ അരിമ്പാറക്ക് ചികിത്സയ്ക്കായി വീട്ടിൽ കോള കുപ്പിയിൽ ഒഴിച്ചുവെച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്. തുടര്‍ച്ചയായി ഛര്‍ദി വന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി ആസിഡ് കുടിച്ച വിവരം പറഞ്ഞത്. ഉടന്‍തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉള്ളില്‍ പൊള്ളലുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ഇതോടെ കുട്ടിയെ ഉടന്‍തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിൽ എത്തിക്കാൻ ആശുപത്രി അധികൃതര്‍ നിർദേശിച്ചു. ഇത്തരം അപകടകരമായ സാധനങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽ പെടുത്താതെ മാതാപിതാക്കൾ ശ്രേധിക്കേണ്ടതാണ്.