25-കാരിയുടെ മൂക്ക് ഭർത്താവ് കടിച്ചുപറിച്ചു

25-കാരിയുടെ മൂക്ക് ഭർത്താവ് കടിച്ചുപറിച്ചു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കാമുകനെ കാണാൻ യുവതി ഭർത്താവറിയാതെ പോയതിനെ തുടർന്നാണ് സംഭവം. പരിക്ക് ഗുരുതരമായതിനാൽ, യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലായിരുന്നു സംഭവം. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാം ഖിലാവനെ ഹരിയവാൻ പോലീസ് കസ്റ്റഡിയിലെടുത്തു.