പല തരം പഴങ്ങൾ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലർത്തുന്നത് ദഹനപ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കരണമാകാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. തണ്ണിമത്തൻ ഒരിക്കലും മറ്റ് പഴങ്ങൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത് . ജലാംശം അധികം അടങ്ങിയ പഴങ്ങൾ മറ്റുള്ള പഴങ്ങൾക്കൊപ്പം കഴിക്കുമ്പോൾ ദഹനം ശരിയായ രീതിയിൽ നടക്കില്ല. കൂടാതെ വാഴപ്പഴം, ഏത്തക്ക പോലെ സ്റ്റാർച്ച് അടങ്ങിയ പഴങ്ങൾക്കൊപ്പം പേരക്ക, ഉണക്കിയ ആപ്രിക്കോട്ട്, കിവി, അവോക്കാഡോ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ പഴങ്ങൾ കഴിക്കരുത്. ഫ്രൂട്ട് സാലഡുകൾ ഉണ്ടാക്കുമ്പോൾ ഇത്തരം പഴങ്ങൾ ഒരുമിച്ച് ചേർക്കുന്നത് ഒഴിവാക്കണം. കാരണം ശരീരത്തിന് പ്രോട്ടീൻ ദഹിപ്പിക്കാൻ അസിഡിക് ബേസും അന്നജം ദഹിപ്പിക്കാൻ ആൽക്കലൈൻ ബേസും ആവശ്യമാണ്. സ്ട്രോബെറി, ആപ്പിൾ, മാതളനാരങ്ങ, പീച്ച് തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങൾ ഒരിക്കലും വാഴപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ മധുരമുള്ള പഴങ്ങളുമായി സംയോജിപ്പിക്കരുത്. കാരണം ഇത് ദഹന പ്രശ്നങ്ങൾ, ഓക്കാനം, അസിഡോസിസ്, തലവേദന എന്നിവയ്ക്ക് കാരണമായേക്കാം. പപ്പായക്കൊപ്പം നാരങ്ങ കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് വിളർച്ച അല്ലെങ്കിൽ ഹീമോഗ്ലോബിൻ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കരണമാകാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.






















