ലോകത്ത് ഓരോ ദിവസവും 3500 പേർ വൈറൽ ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖം മൂലം മരിക്കുന്നു എന്നാണ് ആഗോള തലത്തിലുള്ള റിപ്പോർട്ടിൽ പറയുന്നത്. ഹെപ്പറ്റൈറ്റിസ്-ഡി യെ കാൻസറിന് കാരണമാവുന്ന അണുബാധയായി ടാഗ് ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച്ച് ഓൺ കാൻസർ പറയുന്നത് ഹെപ്പറ്റൈറ്റിസിന്റെ അഞ്ച് തരത്തിൽ ബി, സി, ഡി എന്നിവയാണ് ഏറ്റവും അപകടകാരികൾ എന്നാണ്. അണുബാധയുള്ള രക്തം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, കുത്തിവെപ്പുകൾ, ജനനസമയത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ ഹെപ്പറ്റൈറ്റിസ് വൈറസ് പകരമെന്നു വിദക്തർ പറയുന്നു. നിറംമാറിയ മൂത്രം, കടുത്ത ക്ഷീണം, വയറുവേദന, ഛർദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കുത്തിവെപ്പിലൂടെ മാത്രമേ ഇതിനെ ചെറുക്കാൻ സാധിക്കുകയുള്ളു. ഇപ്പോൾ 147 രാജ്യങ്ങളിൽ നവജാത ശിശുക്കൾക്ക് കുത്തിവെപ്പ് നൽകുന്നുണ്ടെങ്കിലും നിലവിലുള്ള കേസുകൾക്കുള്ള ചികിത്സയും പരിശോധനയും വളരെ പുറകിലാണ് എന്നാണ് വിദക്തർ പറയുന്നത്. ഹെപ്പറ്റൈറ്റിസിനെതിരെ കൃത്യമായ അവബോധം, നേരത്തെയുള്ള പരിശോധന, ചികിത്സ എന്നിവയുണ്ടെങ്കിൽ 2030-ഓടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം രക്ഷിക്കാൻ സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.






















