ആശുപത്രിയിൽ രോഗിയെ വെടിവച്ച് കൊന്ന സംഭവത്തിൽ ഒരാൾ പിടിയിൽ

ആശുപത്രിയിൽ രോഗിയെ വെടിവച്ച് കൊന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. തൗസിഫ് എന്നയാളാണ് പിടിയിലായത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. അക്രമി സംഘം ആശുപത്രിയിൽ എത്തുന്നതും, മുറിയുടെ വാതിൽ തുറന്ന് പ്രവേശിക്കുന്നതും കൃത്യം നടത്തിയശേഷം ഓടി രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചന്ദൻ മിശ്ര എന്നയാളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി കൊലപാതക കേസുകളിലെ പ്രതിയായ ഇയാൾ പരോളിനിടെയാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. ബിഹാറിലെ പാട്‌നയിൽ നടന്ന സംഭവത്തിൽ ഗുണ്ടാ സംഘങ്ങൾക്ക് ഇടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്നാണ് വിലയിരുത്തൽ.