ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെ?
ശരീരഭാരംനിയന്ത്രിക്കാനായി ജ്യൂസ് ഉപയോഗിക്കുന്നത് നല്ലതാണ് . ശരീരത്തിനാവശ്യമായ മിനറൽസും വിറ്റാമിനും ഫൈബറും ലഭിക്കാനും ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. അതിൽ പ്രധാനമാണ് ക്യാരറ്റ് ജ്യൂസ്. ക്യാരറ്റ് ജ്യൂസ് പതിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായകമാണ്. ഷുഗർ മാത്രമല്ല കലോറി കുറയ്ക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കും. 100 ഗ്രാം പാവയ്ക്കയിൽ 17 ഗ്രാം കലോറി മാത്രമേ ഉള്ളു. കൂടാതെ വെള്ളരി ജ്യൂസിൽ അൽപം നാരങ്ങ നീര് ചേർത്ത് കഴിക്കുന്നത് കൊഴുപ്പ് കരിച്ചു കളയാൻ സഹായകമാണ്. നെല്ലിക്ക ജ്യൂസ് കഴിച്ചുകൊണ്ട് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. മെറ്റബോളിസം വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കും. വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കഴിക്കുന്നതാണ് നല്ലത്. നെല്ലിക്ക ജ്യൂസിൽ ഒരു തുള്ളി തേൻ ചേർത്തു കഴിച്ചാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചർമ്മ സംരക്ഷണത്തിനും മാതള നാരങ്ങ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇതിലടങ്ങിയിട്ടുള്ള ഒരൂ പ്രത്യേക തരം ആസിഡ് കൊഴുപ്പ് കരിച്ചുകളയാൻ നല്ലതാണ്. വിശപ്പകറ്റാനും മാതള നാരങ്ങ ജ്യൂസ് സഹായിക്കും. കൂടാതെ ദഹനം എളുപ്പത്തിലാക്കാൻ ക്യാബേജ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ധാരാളം ഫൈബർ ക്യാബേജിൽ അടങ്ങിയിരിക്കുന്നതിനാൽ ക്യാബേജ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തണ്ണിമത്തൻ ജ്യൂസ് ഉത്തമമാണ്. ഓറഞ്ച് ജ്യസ് ആരോഗ്യത്തിന് ഉത്തമമാണ്. ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൈതച്ചക്ക് ജ്യൂസ് കുടിക്കുന്നത് ദഹനത്തിനും സഹായകമാണ്.






















