ഐസ്ക്രീം കഴിച്ചതിന് പിന്നാലെ നിങ്ങൾക്ക് കഠിനമായ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്ക്രീം എന്നല്ല, തണുത്തതെന്തും കഴിക്കുബോഴും ഇത്തരത്തിൽ തലവേദന ഉണ്ടാകാം. ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ ആരോഗ്യവിദഗ്തർ പറയുന്നത്. തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം ഉണ്ടാകുന്ന കഠിനമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. തലയുടെ മുൻഭാഗത്ത് വേദന ആരംഭിച്ച്, പിന്നീട് വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും. മരുന്നുകളുടെ സഹായമില്ലാതെ അൽപ സമയത്തിന് ശേഷം അവ മാറുകയും ചെയ്യാറുണ്ട്.
താപനിലകളിൽ ഉണ്ടാകുന്ന വ്യത്യാസത്തോടുള്ള സെൻസിറ്റിവിറ്റിയാണ് ഈ തലവേദനയുടെ കാരണം. നല്ല തണുപ്പുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോൾ തൊണ്ടയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങും പിന്നീട് ഇത് പെട്ടെന്ന് വികസിച്ച് വരുകയും ചെയ്യും. ഇത് ഞരമ്പുകളിലെ പെയിൻ റിസപ്‌റ്റേഴ്‌സ് വികസിച്ച് തലവേദനയിലേക്ക് കടക്കും. സാധാരണ ഇത് കുറച്ച് സമയത്തിന് ശേഷം സ്വാഭാവികമായി മാറാറുണ്ട്. തണുത്ത ഭക്ഷണങ്ങൾ വളരെ സാവധാനത്തിൽ കഴിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലതെന്ന് ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു. ഐസ്ക്രീം കഴിച്ചതിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതു നല്ലതാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ദീർഘനേരം നീണ്ടുനിൽക്കുന്ന തലവേദന അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുന്നതാണ് ഉചിതം.






















