ബ്രേക്ക്ഫാസ്റ്റ് തുടർച്ചയായി ഒഴിവാക്കുന്നവർ അറിയാൻ

ബ്രേക്ക്ഫാസ്റ്റ് തുടർച്ചയായി ഒഴിവാക്കുന്നവരാണോ നിങ്ങൾ? ഇത് നിങ്ങളുടെ ഊർജ്ജം നഷ്ടമാക്കുക മാത്രമല്ല, പല്ലുകളുടെ ആരോ​ഗ്യത്തെയും ബാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദീർഘനേരം കഴിക്കാതിരിക്കുമ്പോൾ സ്വാഭാവികമായും ചവയ്ക്കുക എന്ന പ്രക്രിയ നടക്കുന്നില്ല. അതിന്റെ ഫലമായി ഉമിനീർ ഉത്പാദനവും കുറയുന്നു. ഉമിനീർ ഒരു ലൂബ്രിക്കന്റ് മാത്രമല്ല അത് ശരീരത്തിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്ന സ്വാഭാവിക ഘടകം കൂടിയാണ്. അതിൽ ബൈകാർബണേറ്റുകളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ ആമാശയത്തിൽ അസിഡിറ്റി ഉണ്ടാകും. അസിഡിറ്റി ആമാശയത്തെ മാത്രമല്ല, അത് ദന്താരോഗ്യത്തെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. പ്രഭാതഭക്ഷണം പരമാവധി കഴിക്കാൻ ശ്രമിക്കുക. ഇത് ഉമിനീർ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രാവിലത്തെ ആസിഡിനെ പ്രതിരോധിക്കുകയും ഗാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ലക്‌സ് ഡിസീസ് നിയന്ത്രിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു.