ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പതിനായിരം റിയാൽ ശമ്പളത്തിൽ ജോലി ഒഴിവ്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പതിനായിരം റിയാൽ ശമ്പളത്തിൽ ജോലി ഒഴിവ്. എമ്പസിയിലെ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എബസിയിലെ സ്ഥിരം തസ്‍തികയാണിതെന്ന് അറിയിപ്പില്‍ പറയുന്നു. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അറബിക് ഡിഗ്രി അല്ലെങ്കില്‍ പി.ജി ആണ് വിദ്യാഭാസ യോഗ്യത. ഒപ്പം അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും കഴിഞ്ഞിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായ പരിധി 21 മുതൽ 40 വയസു വരെ. ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ള താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2023 മാര്‍ച്ച് 24ന് മുമ്പ് എംബസി അഡ്‍മിനിസ്‍ട്രേഷൻ വഴിയോ ഇല്ലെങ്കിൽ ഇ മെയിൽ വഴിയോ അപേക്ഷ സമർപ്പിക്കാം.

LEAVE A REPLY