ചെറിയ കുട്ടികൾക്കു കണ്ണെഴുതി പൗഡർ ഇട്ട് കൊടുക്കാറുണ്ടോ?

ചെറിയ കുട്ടികളെ കണ്ണെഴുതി പൊട്ടുതൊട്ട് പൗഡർ ഇട്ട് കാണാൻ വളരെ ഭംഗി ആണ്.
എന്നാൽ ഇത് നമ്മൾ അറിഞ്ഞോ അറിയാതെയോ അവരോട് ചെയ്യുന്ന വളരെ വലിയൊരു തെറ്റാണ്. കുട്ടികൾക്കു പൗഡർ ഉപയോഗിക്കുന്നത് പല ആരോഗ്യപ്രേശ്നങ്ങൾക്കും കാരണമാകുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. പൗഡർ കുട്ടികളുടെ ശ്വാസകോശത്തിൽ കേറിക്കഴിഞ്ഞാൽ ന്യൂമോണൈറ്റിസ് പോലുള്ള അസുഖങ്ങൾ ഉണ്ടാക്കാം. ഭാവിൽ അത് അലർജി ഉണ്ടാക്കാനും വിട്ടുമാറാത്ത ചുമ ഉണ്ടാക്കാനും സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. കൂടാതെ ഡ്രൈ സ്കിൻ ഉള്ള വർക് പൗഡർ ഇട്ടാൽ കൂടുതൽ ഡ്രൈ സ്കിൻ ആവാനും സാധ്യത ഉണ്ട്. ഇപ്പോൾ വിപണിയിൽ കിട്ടുന്ന പൗഡർ കണ്മഷി എന്നിവയിൽ എല്ലാം ധാരാളം കെമിക്കൽസ് അടങ്ങിയിട്ടുണ്ട് ഇവയെല്ലാം തീർത്തും ഉപയോഗിക്കാതിരിക്കുന്നതാണ് നമ്മുടെ കുരുന്നുകളുടെ ആരോഗ്യത്തിനു ഏറ്റവും ഉത്തമം.