രാവിലെ പൊറോട്ടയും ചായയും അത്ര നല്ല ശീലമല്ല

രാവിലെ ചായയ്‌ക്കൊപ്പം പൊറോട്ട കഴിക്കുന്നവരാണോ നിങ്ങൾ? അത് അത്ര നല്ല ശീലമല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നതാണ് ആദ്യത്തെ അബദ്ധം. രാത്രി നീണ്ട ഇടവേളയ്ക്ക് ശേഷം രാവിലെ ചായ കുടിച്ച് ദിവസം തുടങ്ങുന്നത് ആമാശയത്തിൽ അസിഡിറ്റി വർദ്ധിക്കാൻ കാരണമാകും. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് ആണ് പൊറോട്ടയിൽ അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. ഇത് കാലക്രമേണ ശരീരഭാരം വർധിക്കുന്നതിലേക്ക് നയിക്കും. മാത്രമല്ല, പൊറോട്ടയിലെ എണ്ണമയമുള്ള ഘടന ദഹനത്തെ മന്ദഗതിയിലാക്കുന്നുവെന്ന് പല പഠനത്തിലും കണ്ടെത്തിട്ടുണ്ട് . മാത്രമല്ല, കടുത്ത ദാഹവും ഉണ്ടാവും. ചായയിലടങ്ങിയ കഫിൻ ആമാശയത്തിലെ ആസിഡ് ഉൽപാദനം വർധിപ്പിക്കുകയും അത് മൂലം അസ്വസ്ഥതയുണ്ടാവുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.