ബ്രേക്ക്ഫാസ്റ്റിന് സ്മൂത്തി പതിവാക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് അത്ര നല്ല ശീലമല്ലന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്ധർ.
സ്മൂത്തി തണുത്ത ഭക്ഷണമാണ് ഇത് ദഹനത്തെ ബാധിക്കുകയും പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സ്മൂത്തിക്കായി പഴങ്ങൾ ചാറാക്കുമ്പോൾ അവയിൽ അടങ്ങിയ നാരുകൾ 30 മുതൽ 40 ശതമാനം വരെ നഷ്ടമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാൻ കാരണമാകും. ഒരു വാഴപ്പഴം മുഴുവനായി കഴിക്കുമ്പോൾ അതിന്റെ ഗ്ലൈസെമിക് സൂചിക 45 ആണ് എന്നാൽ ഇത് സ്മൂത്തിയാക്കുമ്പോൾ 60 ആയി ഉയരും. ഇത് പ്രമേഹം, കരൾ തകരാറിലാകാനും പൊണ്ണത്തടിക്കും കാരണമായേക്കാം. ഒന്നിലേറെ പഴങ്ങൾ ഉപയോഗിക്കുന്നത് ഇതിന്റെ തോത് വർധിപ്പിക്കാം. പഴങ്ങൾ എപ്പോഴും അതുപോലെ കഴിക്കുന്നതാണ് നല്ലത്. പഴങ്ങൾ ചവയ്ക്കുമ്പോൾ വായിൽ ഉമിനീര് ഉണ്ടാവുകയും ഇത് പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുകയും ചെയ്യുന്നു.




















