പൊറോട്ട കഴിച് പണിവാങ്ങുന്ന മലയാളികൾ

ചോറ് കഴിഞ്ഞാൽ മലയാളികൾ കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് പൊറോട്ട. നല്ല ചൂട് പൊറോട്ടയും ബീഫും അല്ലെങ്കിൽ ചിക്കൻ കറിയും കേരളത്തിലുള്ളവരുടെ സ്വാദിഷ്ഠമായ ഭക്ഷണമാണ്. പൊറോട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷകരമാണ് എന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. പൊറോട്ട ഉണ്ടാക്കുന്നത് മൈദകൊണ്ടാണ് . മൈദ ദീർഘകാലം കേടാകാതിരിക്കാന്‍ തവിട് നീക്കം ചെയ്യപ്പെടുന്നു. തവിടിൽ ധാരാളം നാരുകളും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു. തവിട് നീക്കുന്നതോടെ ഇവയും നഷ്ടപ്പെടുന്നു. അവശേഷിക്കുന്നത് അന്നജം മാത്രമാണ്. നാരുകൾ നീക്കം ചെയ്യുന്നതുകൊണ്ട് ഈ അന്നജം ഒരു ചീത്തഅന്നജമായി മാറുന്നു. കൂടാതെ എണ്ണയ്ക്കു പകരം ചേർക്കുന്നത് ഏറ്റവും ചീത്ത കൊഴുപ്പായ ട്രാൻസ് ഫാറ്റി അമ്ലങ്ങൾ അടങ്ങിയ ഡാൽഡ, വനസ്പതി എന്നിവയാണ്. ഇത് ഹൃദയാഘാതത്തിനും സ്ട്രോക്കിനും അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകുന്നു.∙അലൊക്സാൻഎന്ന രാസവസ്തു ഇതിൽ ചേർക്കുന്നുണ്ട് ഇതാകട്ടെ പരീക്ഷണശാലകളിൽ എലികളും ഗിനിപന്നികളിലും പ്രമേഹമുണ്ടാക്കാൻ കുത്തിവയ്ക്കുന്ന രാസവസ്തുവാണ്.മറ്റൊന്ന് ബെൻസോ പെറോക്സൈഡ് എന്ന രാസവസ്തു ബ്ലീച്ചിങ്ങിന് ആയി ഉപയോഗിക്കുന്നു. മൈദയുടെ മഞ്ഞ നിറം മാറ്റി വെളുത്ത നിറമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ∙നാരുകൾ ഇല്ലാത്തത് പ്രമേഹം, അമിതവണ്ണം, ഹൃദയാഘാതം, വൻകുടൽ കാൻസർ എന്നിവയുടെ സാധ്യത കൂട്ടും. ∙ദിവസേന കഴിച്ചാൽ ചീത്ത കൊളസ്ട്രോളുകളായ എൻഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നിവ കൂടാം. ഇത് ഹൃദയാഘാതത്തിനും സ്ട്രോക്കിനുമൊക്കെ കാരണമാവാം.