ഡിമൻഷ്യയുടെ തുടക്കം കാലിൽനിന്ന്

ഡിമെൻഷ്യയുടെ തുടക്കം തലച്ചോറിൽ നിന്നല്ല, കാലിൽ നിന്നാണെന്ന് ആരോഗ്യവിദഗ്തർ.ഓർമ, ചിന്ത, സാമൂഹിക കഴിവുകൾ തുടങ്ങി തലച്ചോറിന്റെ വിവിധ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെൻഷ്യ അഥവാ മറവിരോഗം. ഉദാസീനമായ ജീവിതശൈലി നിങ്ങളുടെ കാലുകളുടെ പേശികളെ ദുർബലമാക്കുന്നു. ഇത് സർകോപിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. ദുർബലമായ കാലുകൾ വൈജ്ഞാനിക തകർച്ച വേഗത്തിലാക്കുകയും ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ.
അതായത്, സജീവമായ പേശികൾ, തലച്ചോറിന്റെ ആരോഗ്യ വർധിപ്പിക്കുന്ന രാസവസ്തുക്കൾ പുറത്തുവിടുന്നു. ഈ രാസവസ്തുക്കളെ ബ്രെയിൻ ഡിറൈവ്സ് ന്യൂറോട്രോഫിക് ഫാക്ടർസ്, ബിഡിഎൻഎഫ് എന്ന് വിളിക്കുന്നു. ഇത് ഹിപ്പോകാമ്പസ് എന്നറിയപ്പെടുന്ന നിങ്ങളുടെ മെമ്മറി ഏരിയയിലെ കണക്ഷനുകൾ വർധിപ്പിക്കുന്നു. നടത്തത്തിന്റെ വേഗത കുറഞ്ഞ പ്രായമായവരുടെ തലച്ചോറിന്റെ അളവു കുറവാണെന്നും വൈജ്ഞാനിക തകർച്ചയുടെ ലക്ഷണങ്ങൾ കാണിക്കാനുള്ള സാധ്യത കൂടുതലാണെന്നും 2022-ൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. നടത്തം എന്നാൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുക മാത്രമല്ല, ഓരോ ചുവടുകളിലും തലച്ചോർ നിങ്ങളുടെ കാലുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. തലച്ചോറിന്റെ ഫ്രണ്ടൽ ലോബ് ആണ് ചലനം ആസൂത്രണം ചെയ്യുന്നത്. സെറിബെല്ലം സന്തുലിതമായി നിലനിർത്തുന്നു. സുഷുമ്‌ന നാഡി സിഗ്‌നലുകൾ വഹിക്കുന്നു. പാദങ്ങൾ തലച്ചോറിലേക്ക് തിരിച്ചും സിഗ്‌നലുകൾ അയക്കുന്നുണ്ട്. അതായത്, നടത്തം മന്ദഗതിയിലാവുക, അല്ലെങ്കിൽ അസ്ഥിരമാവുക തുടങ്ങിയ ലക്ഷണങ്ങൾ തലച്ചോറ് നൽകുന്ന പ്രാരംഭ മുന്നറിയിപ്പാക്കാമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ.