ദിവസവും ബ്രേക്ക്ഫാസ്റ്റിന് ബ്രെഡും ഓംലെറ്റും ആരോഗ്യകരമാണോ?

ബ്രേക്ക്ഫാസ്റ്റിന് ദിവസവും ബ്രെഡും ഓംലെറ്റും, ആരോഗ്യകരമാണോ?
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതേസമയം ബ്രെഡില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ബ്രെഡും മുട്ടയും ഒരുമിച്ചു കഴിക്കുന്നത് പ്രോട്ടീന്‍, കാര്‍ബ്സ്, കൊഴുപ്പ് തുടങ്ങിയ ഒരു ദിവസം തുടങ്ങാന്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. പോഷകങ്ങള്‍ അടങ്ങിയ മുഴുധാന്യ ബ്രെഡ് അല്ലെങ്കില്‍ മള്‍ട്ടി ഗ്രെയ്ന്‍ ബ്രെഡ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും കൂടുതല്‍ നേരം വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ബ്രെഡും ഓംലെറ്റും ഉണ്ടാക്കുബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്തര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അമിതമായ എണ്ണയോ ബട്ടറോ ചേര്‍ത്ത് ഓംലെറ്റ് ഉണ്ടാക്കുന്നത് അനാരോഗ്യകരമാണെന്നാണ് ആരോഗ്യവിഗ്ദര്‍ പറയുന്നത്. മുട്ടയും ബ്രെഡും ജലാംശം കുറഞ്ഞ ഭക്ഷണമാണ്. രാവിലെ ഇവ കഴിക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു.