താല്‍ക്കാലിക ഗാലറി തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോട്ടയത്ത് താല്‍ക്കാലിക ഗാലറി തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ സ്ഥാപിച്ച താല്‍ക്കാലിക ഗാലറിയാണ് ഇന്ന് രാവിലെ തകര്‍ന്നുവീണത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്കായാണ് ഗാലറി നിര്‍മിച്ചത്. അപകടത്തില്‍ എന്‍സിസി- എന്‍എസ്എസ് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.