വൈദ്യുതി ബോർഡ് ക്യാഷ് കൗണ്ടറുകൾ മെയ്‌ 4 മുതൽ പ്രവർത്തിക്കും, ഹോട്ട് സ്പോട്ടുകൾ 70 ആയി

ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ നിർത്തിവെച്ചിരുന്ന വൈദ്യുതി ബോർഡിന്റെ ക്യാഷ് കൗണ്ടറുകൾ മെയ് നാല് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൺസ്യൂമർ നമ്പർ അടിസ്ഥാനമാക്കിയുള്ള ക്രമീകരണം ആയിരിക്കും ഏർപ്പെടുത്തുക. ക്യാഷ് കൗണ്ടറുകൾ തുറക്കുന്നതോടെ അവയ്ക്ക് മുന്നിൽ തിരക്കുണ്ടാകുന്നത് ഒഴിവാക്കാൻ ആണ് ക്രമീകരണം ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക്ഡൗൺ കാലത്തെ ബില്ലുകൾക്ക് മെയ് 16 വരെ സർചാർജ് ഒഴിവാക്കുമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 4 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ, കോട്ടയത്തെ ഉദയനാപുരം പഞ്ചായത്ത് എന്നിവയാണ് പുതിയതായി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY