വാഹനാപകടത്തില്‍ നടി ജയശ്രീ ശിവദാസിന് പരുക്ക്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

മൂന്നാര്‍: നടി ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരുക്ക്. മൂന്നാറില്‍ വെച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരുക്ക് പറ്റിയത്. മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിനു സമീമാണ് അപകടമുണ്ടായത്. ഞായറാഴ്ചയാണ് സംഭവം.

കാറിലേക്കു കയറാന്‍ ശ്രമിക്കുമ്പോള്‍ പുറകില്‍ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു.

1948 കാലം പറഞ്ഞത്, നിത്യഹരിത നായകന്‍ എന്നീ സിനിമകളില്‍ നായികയായും ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ ഇരുപതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY