അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ചരിത്ര നേട്ടവുമായി റൊണാൾഡോ

ഇറാന്‍ താരം അലി ദെയിയെ മറികടന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി 111 ഗോളുകളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ റൊണാള്‍ഡോ നേടിയത്. അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

134 ഗോളുകൾ നേടി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ കരസ്ഥമാക്കിയ താരം, യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഒരു സീസണില്‍ 17 ഗോളുകൾ നൽകി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം, യുവേഫ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പെടെ 23 ഗോളുകൾ നൽകി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം തുടങ്ങിയ വിശേഷണങ്ങൾക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന ഒറ്റ പേരാണ് ഉള്ളത്.

33 ഗോളുകളാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി പോർച്ചുഗലിനായി റൊണാൾഡോ നേടിയത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിലൂടെ 31 ഗോളുകൾ നേടി. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലൂടെ 19 ഗോളുകൾ, യൂറോ കപ്പിലൂടെ 14 ഗോളുകൾ, ലോകകപ്പിലൂടെ 7 ഗോളുകൾ, 4 ഗോളുകൾ യുവേഫ നാഷണൽ ലീഗ്, 2 ഗോളുകൾ കോൺഫെഡറേഷൻ കപ്പിൽ എന്നിങ്ങനെയാണ് റൊണാൾഡോ നേടിയ ഗോളുകൾ. സോഷ്യല്‍ മീഡിയയിൽ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായികതാരവും റൊണാള്‍ഡോ തന്നെയാണ്.

LEAVE A REPLY