വി.എസ്സ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കായ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് വി.എസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

    തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്. വി.എസിന് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നേക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. വി.എസ്സിന് ഉദരസംബന്ധമായ അസുഖങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

    LEAVE A REPLY