വയനാട്ടിൽ രണ്ട് വർഷത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 43 പേർ. 2024ൽ ജില്ലയിൽ 403 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2025 ജൂലൈ വരെ 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 102പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. 18 പേരാണ് ഈ വർഷം മാത്രം മരിച്ചത്. മരിച്ചതിൽ ഭൂരിഭാഗവും യുവാക്കളും മധ്യവയസ്‌കരുമാണെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ സ്വീകരിക്കാൻ വൈകിയതാണ് പലരുടെയും മരണകാരണമായി വിലയിരുത്തുന്നത്. വയനാട് വനമേഖലയുമായി ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ പനിയെ നിസ്സാരമായി കാണരുതെന്നും ജില്ല മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകുന്നു.



















