പ്രഭാതഭക്ഷണ ശീലത്തിലെ തെറ്റുകൾ

ഒരു ദിവസം നന്നായി തുടങ്ങുന്നതിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെയിരിക്കാൻ മികച്ച പ്രഭാതഭക്ഷണം നിങ്ങളെ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. എന്നാൽ പ്രഭാതഭക്ഷണം കഴിക്കുബോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഉറക്കമുണർന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യവിദഗ്തർ. പറുന്നത്. രാവിലെ ഒമ്പത് മണിക്ക് മുമ്പ് പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ലത്. രാത്രി മുഴുവൻ ഒന്നും കഴിക്കാത്തതിനാൽ ശരീരത്തിന് വെള്ളവും ഭക്ഷണവും ആവശ്യമാണ് . നേരത്തെയുള്ള പ്രഭാതഭക്ഷണം നിങ്ങളുടെ ശരീരത്തിൻറെ സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയിൽ 12 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം.
മാത്രമല്ല ചില വ്യക്തികൾ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ പ്രഭാതഭക്ഷണം കഴിക്കാത്തത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം, രക്താതിമർദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അമിതവണ്ണം എന്നിവക്ക് കാരണമാകുമെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.