ട്രംപിന്റെ ആരോഗ്യത്തില്‍ ആശങ്ക

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മരണത്തോട് മല്ലടിക്കുന്നുവെന്ന പ്രചരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ട്രംപിന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യത്തിന്റെ പരമാധികാരം ഏറ്റെടുക്കാൻ തയ്യാറാണെന്ന ജെഡി വാൻസിന്റെ പ്രസ്താവനയും, ട്രംപിന്റെ ശരീരഭാഗങ്ങളുടെ ചില ക്ലോസ് അപ് ചിത്രങ്ങളും അടക്കമാണ് പ്രചരണം. ഇതിനിടെ പൊതു വേദികളിൽ പ്രസിഡന്റിനെ കാണാനില്ലാത്തതും ചർച്ചകളുടെ ആക്കം കൂട്ടി. ട്രംപിന്റെ കണങ്കാലിലെ നീരും കയ്യിലെ തൊലിയുടെ നിറത്തിലുള്ള വ്യത്യാസവും പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ബലമേകുന്നു. ട്രംപിന് സി.വി.ഐ അധവാ ക്രോണിക്ക് വീനസ് ഇൻസഫിഷൻസി എന്ന കാലിലെ സിരകൾക്ക് ഹൃദയത്തിലേയ്ക്ക് രക്തം തിരികെ എത്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന രോഗമുണ്ടെന്ന് വൈറ്റ് ഹൗസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ, 2025ൽ അമേരിക്കൻ പ്രസിഡന്റ് ഹൃദയാഘാതം മൂലം മരിക്കുമെന്ന സൈമൺസ് എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ പഴയ ഒരു എപ്പിസോഡും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.