വെറും 15 സെക്കന്റിനുള്ളിൽ ഹൃദ്രോഗത്തെ തിരിച്ചറിയാൻ സാധിക്കുന്ന എഐ സ്‌റ്റെതസ്‌കോപ്പ് വികസിപ്പിച്ച് ഗവേഷകർ. കാലിഫോർണിയ ആസ്ഥാനമായ എക്കോ ഹെൽത്ത് എന്ന കമ്പനിയാണ് കണ്ടുപിടുത്തത്തിന് പിന്നിൽ. പുതിയ സ്‌റ്റെതസ്‌കോപ്പ് ഉപയോഗിച്ച് ഹൃദയമിടിപ്പ് പരിശോധിക്കുകവഴി ഹാർട്ട് ഫെയിലർ, ഏട്രിയൽ ഫൈബ്രിലേഷൻ, വാൽവുലാർ ഹാർട്ട് ഡിസീസ് എന്നിവ സെക്കന്റുകൾക്കുള്ളിൽ തിരിച്ചറിയാൻ സാധിക്കും. സാധാരണ സ്‌റ്റെതസ്‌കോപ്പിലെ ശബ്ദത്തിലൂടെ ഒരു മനുഷ്യന് രോഗ നിർണയം നടത്താൻ സാധിക്കുന്നതിനേക്കാൾ മികച്ച ഫലം നൽകാൻ എഐ ടെലസ്‌കോപ്പിന് സാധിക്കും. കൂടാതെ, പരിശോധനയിലൂടെ ഇസിജി എടുക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യനില ഡിജിറ്റൽ രൂപത്തിൽ കാണുന്നതിനും പുതിയ എഐ സ്‌റ്റെതസ്‌കോപ്പ് സഹായിക്കും. യൂറോപ്പ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി വാർഷിക കോൺഗ്രസിൽ എഐ സ്‌റ്റെതസ്‌കോപ്പിന്റെ പ്രദർശനം നടന്നു.



















