ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പാക് സൈനിക മേധാവിയുടെ നിര്‍ദേശം

    ഇന്ത്യ ആക്രമിച്ചാല്‍ അതി ശക്തമായി തിരിച്ചടിക്കാന്‍ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടെ നിര്‍ദ്ദേശം. നിയന്ത്രണ രേഖയില്‍ ഇന്ത്യ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കാനാണ് നിര്‍ദ്ദേശം. അധികാരമേറ്റ ശേഷം സൈനികരെ അഭിസംബോധന ചെയ്യുമ്പോളാണ് ബജ്വ
    നിര്‍ദ്ദേശം നല്‍കിയത്.

    പ്രസംഗത്തില്‍ കശ്മീര്‍ വിഷയവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്ത് നീക്കമുണ്ടായാലും പൂര്‍ണ്ണ ശക്തിയോടെ ഏറ്റവും കൃത്യമായ മറുപടി കൊടുക്കണമെന്ന് ബജ്വ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി.

    കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ നിന്നും ലോക രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ തങ്ങള്‍ക്ക് നേരെ ഇന്ത്യ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്നും ബജ്വ പറ‍ഞ്ഞതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    LEAVE A REPLY