ദിവസവും ജീരക വെള്ളം കുടിക്കാറുണ്ടോ?

ദിവസവും ജീരക വെള്ളം കുടിക്കാറുണ്ടോ? ഗുണങ്ങൾ നിരവധിയെന്ന് വിദക്തർ.
പലതരം രോഗങ്ങളിൽ നിന്ന് മുക്തി നേടാനും, ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും തുടങ്ങി നിരവധി നല്ല ഗുണങ്ങളാണ് ജീരകം നമ്മുടെ ശരീരത്തിന് നൽകുന്നത്. വയറിളക്കം, ദഹനസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ അകറ്റാൻ ദിവസവും രാവിലെ വെറും വയറ്റിൽ ജീരകവെള്ളം ചെറുനാരങ്ങ നീരിനോടൊപ്പം കഴിക്കുന്നത് ഗുണകരമാണെന്ന് വിതക്തഭിപ്രായമുണ്ട്. പൊട്ടാസ്യവും, ഇരുമ്പും അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ജീരകം സഹായിക്കുന്നു. ജീരകത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന് വളരെ ഗുണകരമാണ്. അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിനാവശ്യമായ ആന്റി ബാക്ടീരിയൽ മൂലകങ്ങളും ജീരകത്തിൽ അടങ്ങിയിട്ടുള്ളതായി വിദക്തർ പറയുന്നു. മഗ്നീഷ്യം, കാത്സ്യം, മുതലായ വിവിധ ധാതുക്കളും വിറ്റാമിൻ എ,ബി,സി തുടങ്ങിയവയും ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ജീരക വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായകമാണെന്ന് വിദക്തർ സൂചിപ്പിക്കുന്നു. ദിവസവും ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് ഗണ്യമായി കുറക്കുകയും കൂടാതെ ഇൻസുലിൻ സംവേദനക്ഷമതയും വയറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ജീരക വെള്ളത്തിൽ തൈമോക്വിനോൺ എന്ന ശക്തമായ രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ വീക്കത്തിൽ നിന്ന് സംരക്ഷിക്കുകയും ,ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.