ഇയര്‍ ബഡ്ഡുകള്‍ക്ക് പിന്നിലെ അപകടം

Asian girl wearing earbud is using mobile phone to listen music or podcast in the evening at home

നിരന്തരമായ ഇയര്‍ പോഡ്‌സ് ഉപയോഗം പല ചര്‍മ പ്രശ്‌നങ്ങല്‍ക്കും കരണമായേക്കാമെന്ന് ആരോഗ്യവിദഗ്തര്‍. മുഖത്ത് ചൊറിച്ചില്‍, ഇന്‍ഫക്ഷന്‍, ചെറിയ പൊട്ടലുകള്‍വരെ ഇതു കാരണം ഉണ്ടാകാം. ദീര്‍ഘനേരം ഇയര്‍ബഡുകള്‍ ധരിക്കുന്നത് ചര്‍മത്തില്‍ ചൂട്, വിയര്‍പ്പ്, സമ്മര്‍ദം എന്നിവ ഉണ്ടാക്കുന്നു. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകാനും വീക്കം ഉണ്ടാകാനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഇത് പലപ്പോഴും ആക്‌നെ മെക്കാനിക്ക എന്ന ചര്‍മരോഗത്തിലേക്ക് നയിച്ചേക്കാം. എന്നാല്‍ ചില ആളുകളില്‍ പ്രശ്‌നം മുഖക്കുരു ആയിരിക്കില്ല. ഇയര്‍ബഡ് മെറ്റീരിയലില്‍ നിന്നുള്ള അലര്‍ജി, അല്ലെങ്കില്‍ ഇയര്‍പോഡ്‌സ് കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ കടന്നുകൂടുന്ന ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ചെവിയിലെ അണുബാധകള്‍ എന്നിവയും ആകാം. ഇത് തടയാനായി ആല്‍ക്കഹോള്‍ വൈപ്പുകള്‍ ഉപയോഗിച്ച് ഇയര്‍ബഡുകള്‍ പതിവായി വൃത്തിയാക്കുക, ഒന്നോ രണ്ടോ മണിക്കൂര്‍ കൂടുമ്പോള്‍ ചെവിയില്‍നിന്ന് ഇയര്‍ബഡ്‌സ് നീക്കം ചെയ്യുക, ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്ന ഭാഗം കഠിനമായി ഉരക്കരുത് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.ഇയര്‍ ബഡ്ഡുകള്‍ക്ക് പിന്നിലെ അപകടം