വാഹനങ്ങളുടെ പുക ശ്വസിച്ചാൽ മറവിരോഗം ഉണ്ടാകാം

വാഹനങ്ങളുടെ പുകയിലെ മാലിന്യം കൂടുതലായി ഏറ്റാൽ മറവിരോഗം ഉണ്ടാകാം എന്ന് പഠന റിപ്പോർട്ട്. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയുടെ പഠനത്തിലാണ് കാർബൺ വമിക്കുന്നയിടത്ത് ജീവിക്കുന്നവർക്ക് മറവിരോഗതിന്റെ സാധ്യത കൂടുതലായി കണ്ടെത്തിയത്. 30 ലക്ഷം പേരെ പഠനവിധേയമാക്കിയുള്ള 51 പഠനങ്ങളെ സമഗ്രമായി വിലയിരുത്തിയാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് വിദഗ്ധ സംഘം എത്തിയതായി വിദക്തർ സൂചിപ്പിക്കുന്നത്‌. വാഹനങ്ങളിൽ നിന്നും തെർമൽ പവർ സ്​റ്റേഷനുകളിൽ നിന്നും വമിക്കുന്ന പി.എം 2.5 , നൈട്രജൻ ഡയേക്സൈഡ്, ബ്ലാക്ക് കാർബൺ എന്നിവയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. 2021ലെ കണക്കു പ്രകാരം ലോകത്ത് അഞ്ചരക്കോടിയോളം മറവിരോഗികളുണ്ട്. 2050ൽ ഇത് 15 കോടിയോളം എത്തുമെന്നാണ് വിദക്തർ കരുതുന്നത്. മൂന്നാംലോക രാജ്യങ്ങളിലെ അന്തരീക്ഷ മലിനീകരണം ഇതിന്റെ ആക്കം കൂട്ടുമെന്നാണ് റിപ്പോർട്ട് . ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോ​കത്തെ 99 ശതമാനം പേരും അംഗീകരിക്കാവുന്നതിൽ കൂടുതലുള്ള അന്തരീക്ഷ മലിനീകരണത്തിലാണ് ജീവിക്കുന്നത്. ലോകത്ത് മലിനീകരണം നിയന്ത്രികുകയാണ് മറവി രോഗം കുറയ്ക്കാനുള്ള മാർഗമെന്ന് പഠനത്തിൽ വിദക്തർ നിർ​ദേശിക്കുന്നു.