ആശുപത്രിവാസം അവസാനിപ്പിച്ച് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങി കോട്ടയം നസീര്‍

കോട്ടയം: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ കോട്ടയം നസീര്‍ ആശുപത്രി വിട്ടു. ആരോഗ്യം വീ്‌ണ്ടെടുത്തതോടെ വീണ്ടും സിനിമയില്‍ സജീവമാവുകയാണെന്ന് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ കോട്ടയം നസീര്‍ അറിയിച്ചു. ചികിത്സിച്ച കാരിതസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ആശുപത്രിവാസം കഴിഞ്ഞ് താരം പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു. ഫെബ്രുവരി 27നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം നസീറിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു.

LEAVE A REPLY