വയറിൽ നിന്നും ചെറിയ ശബ്ദങ്ങൾ കേൾക്കാറുണ്ടോ ?

വയറിൽ നിന്നും ചെറിയ ശബ്ദങ്ങൾ കേൾക്കാറുണ്ടോ ?
വിശപ്പ് സഹിച്ചിരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിലും വയറു തയാറല്ല എന്നതിന്റെ സൂചനയാണിത്. ദഹനവ്യവസ്ഥ ശൂന്യമാണെന്ന് നിങ്ങളെ അറിയിക്കാനുള്ള ഒരു മാർ​ഗമാണിത്. വയറ്റിൽ ഭക്ഷണമില്ലെങ്കിൽ പേശികൾ ചുരുങ്ങുകയും അവശിഷ്ട കണികകൾ, വാതകം അല്ലെങ്കിൽ വായു എന്നിവ നീക്കം ചെയ്യുകയും ചെയ്യുന്നു. ആ ചലനമാണ് ശബ്ദമുണ്ടാക്കുന്നത്. പെരിസ്റ്റാൽസിസ് എന്നാണ് ഈ അവസ്ഥയെ വിദക്തർ പറയുന്നത്. ദഹനനാളത്തെ ആവരണം ചെയ്യുന്ന മൃദുല പേശികളുടെ തരംഗ സങ്കോചങ്ങളുടെ ഒരു പ്രവർത്തനമാണിത്. ഈ പ്രവർത്തനങ്ങൾ പതിവായി സംഭവിക്കാറുണ്ട്. എന്നാൽ ആമാശയം ശൂന്യമായിരിക്കുമ്പോൾ അവ കൂടുതലായിരിക്കും എന്നും വിദക്തർ വ്യക്തമാക്കുന്നു. വയറു ശൂന്യമായിരിക്കുമ്പോൾ ഭക്ഷണത്തിനു പകരം വായുവും ദഹനദ്രാവകങ്ങളും പരസ്പരം തരം​ഗമുണ്ടാക്കുന്നു. ഇത് വയറ്റിൽ മുരൾച്ചകൾക്ക് കാരണമാകുന്നു. ഇതിന് പരിഹാരം ഒന്നേയുള്ളൂ, ഭക്ഷണം കഴിക്കുക. അത് വയറിനെ നിശബ്ദമാക്കുക മാത്രമല്ല, പേശികളുടെ ചലനങ്ങളെ ശാന്തമാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കൃത്യസമയത് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.