ശസ്ത്രക്രിയയിൽ നൂല് കുടുങ്ങിപ്പോയ സംഭവത്തിൽ വിശദീകരണവുമായി എറണാകുളം ജനറൽ ആശുപത്രി

ശസ്ത്രക്രിയയിൽ നൂല് കുടുങ്ങിപ്പോയ സംഭവത്തിൽ വിശദീകരണവുമായി എറണാകുളം ജനറൽ ആശുപത്രി. 9 മാസങ്ങൾക്ക് മുൻപ് നടന്ന ശസ്ത്രക്രിയയിൽ കുടുങ്ങിപ്പോയ നൂല് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയയിൽ പുറത്തെടുത്തു എന്ന നിലയിൽ പുറത്തുവന്ന വർത്തകർ തികച്ചും വസ്തുതാവിരുദ്ധമാണ് എന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. 41 വയസ്സുകാരിക്ക് 2024-ൽ നടത്തിയ ശസ്ത്രക്രിയക്കുശേഷം ഗർഭപാത്രവും പേശികളും സ്കിന്നും തുന്നിചേർക്കാൻ ഉപയോഗിച്ച സ്റ്റിച്ചിങ് മെറ്റീരിയൽ സംബന്ധിച്ചായിരുന്നു വാർത്ത പുറത്തുവന്നത്. അതിനാൽ യാതൊരു അടിസ്ഥാനവുമില്ലാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന രീതിയിൽ നിന്നും മാധ്യമങ്ങൾ പിൻമാറണമെന്നും ശാസ്ത്രീയമായ വാർത്തകൾക്ക് ഇടം കൊടുക്കുന്ന സമീപനം ഉണ്ടാകണമെന്നും എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് സൂചിപ്പിച്ചു.