കോവിഡിന്റെ ഉത്ഭവം റാക്കൂണുകളിൽ നിന്നുമാവാം; ജനിതക ഘടകങ്ങളില്‍ കോവിഡ് വൈറസുകളുടെ സാന്നിധ്യം

ബെയ്‌ജിങ്‌: ലോകം വീണ്ടും മറ്റൊരു കോവിഡ് തരംഗത്തെ നേരിടാന്‍ തയ്യാറെടുക്കുമ്പോഴും കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അവസാനമില്ല. ചൈന രഹസ്യമായി നിര്‍മ്മിച്ച ജൈവായുധമാണ് കോവിഡ് എന്ന ആരോപണങ്ങള്‍ക്കിടയില്‍ വുഹാന്‍ മാര്‍ക്കറ്റിലെ റാക്കൂണ്‍ നായ്കളുമാകാം കോവിഡ് 19 തിന്റെ ഉറവിടം എന്ന് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഒരു രാജ്യാന്തര സംഘം നടത്തിയ പരിശോധനകളിലാണ് വുഹാനിലെ മാംസ മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച റാക്കൂണുകളുടെ ജനിതക ഘടകങ്ങളില്‍ കോവിഡ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ജിസൈഡ് എന്ന ഡാറ്റാബേസില്‍ ചൈനീസ് സംഘം പങ്കുവച്ച സീക്വന്‍സുകളെക്കുറിച്ചുള്ള വിശകലനത്തില്‍ ചില കോവിഡ് പോസിറ്റീവ് സാമ്പിളുകളില്‍ റാക്കൂണുകളില്‍ നിന്നുള്ള ഡിഎന്‍എയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊവിഡ് ബാധിച്ച റാക്കൂണുകളില്‍ നിന്നോ മറ്റ് മൃഗങ്ങളില്‍ നിന്നോ ആണ് കൊവിഡ് മഹാമാരിയുടെ ആരംഭം എന്ന് സ്ഥിരീരിച്ചിട്ടില്ല. അതേസമയം ചൈന എന്തുകൊണ്ട് ജനിതക വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.

LEAVE A REPLY