കേരളത്തിൽ 75 ശതമാനം പങ്കാളികളും ഒരുമിച്ചു തിരുമാനമെടുക്കുന്നതായി പഠനം

കേരളത്തിൽ 75 ശതമാനം പങ്കാളികളും കുടുംബവിഷയങ്ങളിൽ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നതെന്നു പഠന റിപ്പോർട്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ‘കേരളപഠനം’ എന്ന സർവേയിലാണ് കണ്ടെത്തൽ. സാമ്പത്തികനിലവാരമനുസരിച്ച് കുടുംബങ്ങളെ നാലാക്കി തിരിച്ചായിരുന്നു പഠനം. ആളോഹരിവരുമാനം, ചെലവ്, ഉപഭോഗവസ്തുക്കളുടെ ഉടമസ്ഥാവകാശം തുടങ്ങിയവയായിരുന്നു അടിസ്ഥാനം. സാമ്പത്തികമായി കൂടുതൽ ഭേദപ്പെടുന്നതിനനുസരിച്ച് ദമ്പതിമാർക്കിടയിലെ കൂട്ടുത്തരവാദിത്വം കൂടുന്നതായി പഠനം പറയുന്നു. 2004-നും 2019-നും ഇടയിൽ 5696 കുടുംബങ്ങളിലെ 28,038 വ്യക്തികളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഭർത്താവ് തീരുമാനിക്കുകയും ഭാര്യ അനുസരിക്കുകയും ചെയ്തിരുന്ന കാലം പിന്നിട്ടിരിക്കുന്നു എന്നും , കേരളത്തിന്റെ ഗാർഹികാന്തരീക്ഷം ഏറക്കുറെ സമത്വസുന്ദരമാകുന്നതിന്റെ ഭാഗമാണിതെന്നും വിദക്തർ സൂചിപ്പിച്ചു.