മുംബൈ: കിഴക്കന്‍ ഗുഡ്ഗാവിലെ ആര്‍എ കോളിനിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. മറ്റ് രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമാന്‍ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നത്. നഗരത്തില്‍ വിനോദയാത്ര നടത്തുന്നതിനിടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപ്രദേശത്താണ് അപകടം നടന്നത് എന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.



















