ഉരുളക്കിഴങ്ങ്​ ഫ്രൈ ചെയ്ത്​ കഴിക്കുന്നത്​ മരണ സാധ്യത കൂട്ടും

ഉരുളക്കിഴങ്ങ്​ ഫ്രൈ ചെയ്ത്​ കഴിക്കുന്നത്​ അധികമായാൽ മരണ സാധ്യത ഇരട്ടിയാക്കുമെന്ന്​ പഠനം. ക്ലിനിക്കൽ ന്യുട്രീഷ്യൻ എന്ന അമേരിക്കൻ ജേണലിലാണ്​ പഠനഫലം പ്രസിദ്ധീകരിച്ചത്​. എന്നാൽ പൊരിക്കാതെ കഴിക്കുന്ന ഉരുളക്കിഴങ്ങ്​ ആരോഗ്യപരമായി ദോഷം ചെയ്യില്ലെന്നും വിധക്തർ പറയുന്നു. ലോകത്താകമാനം ഉരുളക്കിഴങ്ങ്​ ഫ്രൈ കഴിക്കുന്നത്​ വർധിച്ചിരിക്കുന്നു. മുട്ടു തേയ്​മാനത്തെ കുറിച്ച്​ പഠിക്കുന്നതിനായി ഗവേഷക വെറോണിയും സഹപ്രവർത്തകരും 45നും 79നും ഇടക്ക്​ പ്രായമുള്ള 4440 പേ​രിലാണ്​ നിരീക്ഷണം നടത്തിയത്​. എട്ടു വർഷം നീണ്ട നിരീക്ഷണങ്ങൾക്കിടെയാണ്​ ഉരുളക്കിഴങ്ങ്​ കഴിക്കുന്നതി​​െൻറ അപകടം വെളിപ്പെട്ടത്​. ഫ്രഞ്ച്​ ഫ്രൈ, പൊട്ടറ്റോ ചിപ്​സ്​, ഹാഷ്​ ബ്രൗൺ തുടങ്ങിയവയെല്ലാം ഉരുളക്കിഴങ്ങ്​ ഫ്രൈയിൽ ഉൾപ്പെടുന്നു. പാചക എണ്ണയിൽ അടങ്ങിയ ട്രാൻസ്​ ഫാറ്റി ആസിഡ്​ ആണ്​ ​ഉരുളക്കിഴങ്ങ്​ ​െഫ്രെ കുടുതൽ കഴിക്കുന്നവരി​െല മരണ സാധ്യതക്ക് കാരണമായി വിധക്തർ പറയുന്നത്.​ രക്​തത്തിലെ ചീത്ത കൊളസ്​​ട്രോൾ വർധിപ്പിക്കുന്നതിന്​ ഇത്​ കാരണമാകും. മാത്രമല്ല, അമിത വണ്ണം, അലസത, ഉപ്പിന്റെ അമിത ഉപയോഗം ​ തുടങ്ങിയവയും നേരത്തെയുള്ള മരണത്തിനിടയാക്കുന്നതായി വിധക്തർ സൂചിപ്പിക്കുന്നു.