ഉറക്കം 90മിനിറ്റ് വൈകിയാൽ പോലും ഹൃദ്രോ​ഗസാധ്യത വർധിക്കുമെന്ന് പഠനം

ഉറക്കം 90മിനിറ്റ് വൈകിയാൽ പോലും ഹൃദ്രോ​ഗസാധ്യത വർധിക്കുമെന്ന് പഠനം. കൊളംബിയ സർവകലാശാലയിലെ ​ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സയന്റിഫിക് റിപ്പോർ‌ട്ട് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉറക്കം തീരേ കുറഞ്ഞവരുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ പഠിച്ചാണ് ഹൃദ്രോ​ഗസാധ്യത സംബന്ധിച്ച കണ്ടെത്തലിലേക്കെത്തിയത്. ദിവസവും ഏഴുമുതൽ എട്ടുമണിക്കൂറോളം ഉറക്കം ശീലമാക്കിയാൽ തന്നെ പലപ്രശ്നങ്ങളും ഒഴിവാക്കാമെന്ന് പഠനത്തിൽ പങ്കെടുത്ത ​ഗവേഷകർ പറയുന്നു.

LEAVE A REPLY