സ്റ്റീൽ പാത്രങ്ങൾ എല്ലാത്തരം ഭക്ഷണത്തിനും അനുയോജ്യമാണോ ?

ഇന്ത്യൻ അടുക്കളകളിൽ സ്റ്റീൽ പാത്രങ്ങൾ ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ എല്ലാത്തരം ഭക്ഷണത്തിനും സ്റ്റീൽ പാത്രം അനുയോജ്യമല്ല എന്നാണ് വിദഗ്ധാഭിപ്രായം. ചില ഭക്ഷണങ്ങൾ കാലക്രമേണ സ്റ്റീലുമായി പ്രതിപ്രവർത്തിക്കുകയോ അവയുടെ രുചി, ഘടന, പോഷകമൂല്യം എന്നിവ നഷ്ടപ്പെടുത്തു​കയോ ചെയ്യും. അതിൽ ഒന്നാണ് അച്ചാറുകൾ. അച്ചാറുകൾ സാധാരണയായി ഉപ്പ്, എണ്ണ, നാരങ്ങ, വിനാഗിരി, പുളി എന്നിവയിൽ നിന്നുള്ള പ്രകൃതിദത്ത ആസിഡുകളാൽ നിറഞ്ഞിരിക്കും. ഇവ ലോഹവുമായി പ്രതിപ്രവർത്തിച്ചേക്കാം. നല്ല നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ രുചിയിൽ മാറ്റം വരുത്തുന്നതിനും ലോഹത്തിന്റെ ചെറിയ കലർപ്പുകൾ ഉണ്ടാക്കുകയും സാധനങ്ങൾ കേടുവരുന്നതിനും കാരണമാകുന്നതായി വിദക്തർ പറയുന്നു. മറ്റൊന്നാണ് തൈര്, അസിഡിറ്റി സ്വഭാവം ഉള്ള ഒന്നാണ് തൈര്. സ്റ്റീൽ പാത്രങ്ങളിൽ ദീർഘനേരം സൂക്ഷിക്കുമ്പോൾ അതിന് രുചി മാറ്റം ഉണ്ടാവാനും അഴുകാനും സാധ്യതയുണ്ട്. തൈരിൽ തണുപ്പും വൃത്തിയും നിലനിർത്തുന്ന സെറാമിക് അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുകയാണ് നല്ലത്. മറ്റൊന്നാണ് നാരങ്ങ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾ സ്റ്റീലും നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രസും തമ്മിൽ യോജിക്കില്ല അതിനാൽ നാരങ്ങാകൊണ്ടുള്ള, പുളി ചേർത്ത ഭക്ഷ്യവിഭവങ്ങൾ സ്റ്റീൽ ഡബ്ബയിൽ സൂക്ഷിക്കുന്നത് നല്ലതല്ല എന്നാണ് വിദക്തർ പറയുന്നത്.