കുട്ടികളുടെ മുൻപിൽ വഴക്കിടുന്ന മാതാപിതാക്കളാണോ നിങൾ?
മാതാപിതാക്കൾ തമ്മിലുള്ള സംഘഷങ്ങൾക്ക് സാക്ഷിയാകേണ്ടി വരികയും ആ സാഹചര്യത്തിൽ കുട്ടികൾ പെട്ടുപോവുകയും ചെയ്യുന്ന അവസ്ഥയാണ് പേരന്റൽ ട്രയാങ്കുലേഷൻ. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കാം. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഇരുവരും കുറ്റങ്ങൾ കുട്ടികളോട് പറയുക, വഴക്കുകൾക്കിടയിൽ കുട്ടികളെ സന്ദേശവാഹകരാക്കുക അല്ലെങ്കിൽ കുട്ടിയുടെ വിശ്വാസ്യത നേടാൻ മത്സരിക്കുക എന്നിങ്ങനെ വിവിധ രൂപങ്ങൾ പേരന്റൽ ട്രയാങ്കുലഷനിലുണ്ട്. ഇവയെല്ലാം കുട്ടികളിൽ അനാവശ്യമായ ആശയക്കുഴപ്പം, ഉത്കണ്ഠ, കുറ്റബോധം എന്നിവ ഉണ്ടാക്കുന്നതായി വിദക്തർ പറയുന്നു. കുട്ടിയുടെ വിശ്വാസം നേടിയെടുക്കാൻ മാതാപിതാക്കൾ മത്സരിക്കാൻ തുടങ്ങിയാൽ അവരിൽ ആരുടെ കൂടെ നിൽക്കണമെന്ന ചിന്ത കുട്ടികളിൽ കടുത്ത മാനസിക സംഘർഷം ഉണ്ടാക്കും. ഇത് കുട്ടികളുടെ ആരോഗ്യകരമായ വൈകാരിക വളർച്ചയെ തടസപ്പെടുത്തുകയും ദീർഘകാല മാനസിക വെല്ലുവിളികൾക്ക് കാരണമാവുകയും ചെയ്യുന്നു. കുട്ടികളിൽ അക്കാദമിക് ബുദ്ധിമുട്ടുകൾ, ആരോഗ്യകരമായ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ നിരവധി പ്രതിസന്ധികൾക്ക് ഇത്കാരണമാകാം. മാതാപിതാക്കളുടെ കലഹത്തിനിടെയിൽ നിന്ന് കുട്ടികളെ എപ്പോഴും ഒഴിവാക്കി നിർത്തുന്നതാണ് അവരുടെ മാനസിക ക്ഷേമത്തിന് മികച്ചത്. കുട്ടികൾക്ക് സുരക്ഷിതയും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. ആവശ്യമെങ്കിൽ ഒരു ഫാമിലി കൗൺസിലറുടെയോ സഹായം മാതാപിതാക്കൾക്ക് തേടാവുന്നതാണ്.






















