അബുദാബിയില്‍ ശ്രീമുത്തപ്പന്‍ മഹോത്സവം സംഘടിപ്പിച്ചു

അബുദാബി:അബുദാബിയില്‍ ബാപ്സ് ഹിന്ദുക്ഷേത്രത്തിനുസമീപം ശ്രീമുത്തപ്പന്‍ മഹോത്സവം സംഘടിപ്പിച്ചു. അബുദാബി ശ്രീമുത്തപ്പന്‍ ഭക്തസമിതിയാണ് മഹോത്സവം സംഘടിപ്പിച്ചത്. ഗണപതിഹോമത്തോടെയായിരുന്നു മഹോത്സവത്തിന്റെ തുടക്കം. തുടര്‍ന്ന് മലയിറക്കല്‍, ഊട്ടും വെള്ളാട്ടം, ദീപാരാധന, അന്നദാനം എന്നിവയും നടന്നു. രാത്രി 11-മണിയ്ക്ക് നടന്ന ‘മലകയറ്റല്‍’ ചടങ്ങോടെ മുത്തപ്പന്‍മഹോത്സവം സമാപിച്ചു. മഹോത്സവത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ചോറൂണും ഉണ്ടായിരുന്നു.

LEAVE A REPLY