ബ്രേക്‌ഫാസ്‌റ് ഒഴിവാക്കുന്നവരാണോ നിങൾ?

തിരക്കിനിടയിൽ ബ്രേക്‌ഫാസ്‌റ് ഒഴിവാക്കുന്നവരാണോ നിങൾ ?
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത്താഴത്തിനു ശേഷമുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് പ്രാതൽ കഴിക്കുന്നത്. അതിനാൽ തന്നെ ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. പ്രാതൽ ഒഴിവാക്കുന്നത് ആരോഗ്യപരമായി നല്ലതല്ല എന്ന് നിർദേശിക്കുകയാണ് പ്രശസ്ത ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ. പ്രാതൽ ഒഴിവാക്കുന്ന ദിവസങ്ങളിൽ ഭക്ഷണം കൂടുതലായി കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കുമെന്നും റുജുത പറയുന്നു. മാത്രമല്ല പ്രാതൽ ഒഴിവാക്കുന്നവരിൽ വണ്ണംകുറയുന്ന പ്രക്രിയ വേ​ഗത്തിൽ ആയിരിക്കില്ലെന്നും സ്ഥിരമായി പ്രാതൽ കഴിക്കുന്നവരിൽ ഫലപ്രദമായിരിക്കും എന്നുമാണ് ന്യൂട്രീഷണിസ്റ്റായ റുജുത പറയുന്നത്. പ്രാതൽ ഉപേക്ഷിക്കുന്നവരിൽ അനാരോ​ഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി കൂടുമെന്നും വിതക്തഭിപ്രായമുണ്ട്. പ്രാതൽ മാനസികാവസ്ഥയെ ബാധിക്കുന്നപ്രധാനഘടകങ്ങളിൽ ഒന്നാണ് പ്രാതൽ, കഴിക്കാതിരിക്കുന്നവരിൽ വിശപ്പും ദേഷ്യവും കൂടാൻ സാധ്യതയുണ്ട്. പ്രഭാതഭക്ഷണം ദിവസം ആരംഭിക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്നു, അതിനാൽ ബ്രെക്ഫാസ്റ് ഒഴിവാക്കുന്ന ശീലം ആരോഗ്യത്തിന് നല്ലതല്ല.