മുട്ടയുടെ വെള്ളയിലാണോ മഞ്ഞയിലാണോ ആരോഗ്യഗുണങ്ങൾ കൂടുതൽ? ഉയർന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും ഉള്ളതിനാൽ മുട്ടയുടെ വെള്ളക്ക് പലപ്പോഴും മുൻഗണന നൽകാറാണ് പതിവ്. എന്നാൽ, മുട്ട മുഴുവനായും കഴിക്കുമ്പോൾ ഗുണങ്ങൾ കൂടുതലാണെന്നു വിദക്തർ പറയുന്നു. മഞ്ഞക്കരു ഒരു പോഷക കേന്ദ്രമാണ് ഹോർമോൺ നിയന്ത്രണത്തിനും പോഷകങ്ങളുടെ ആഗിരണത്തിനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ മഞ്ഞക്കരുവിൽ ഉള്ളതായും വിദക്തർ പറയുന്നു. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ പേശികളുടെ ആരോഗ്യത്തിന് സഹായിക്കും, കോളിൻ, സെലിനിയം തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ തലച്ചോറിന്റെ ആരോഗ്യം, നാഡികളുടെ പ്രവർത്തനം, ആന്റി ഓക്‌സിഡന്റ് സംരക്ഷണം എന്നിവക്ക് സഹായിക്കുന്നതാണ് എന്നും വിദക്തർ സൂചിപ്പിക്കുന്നു. മുട്ടയിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് അവയെ ഒരു സമ്പൂർണ പ്രോട്ടീനാക്കി മാറ്റുന്നു. മുട്ടയുടെ മിതമായ ഉപയോഗം മിക്ക ആളുകൾക്കും സുരക്ഷിതവും പോഷകപ്രദവുമാണെന്നാണ് പഠനങ്ങൾ പറയുന്നത്.






















