ബിരിയാണിയിൽ കുപ്പിച്ചില്ല് ലഭിച്ചതായി പരാതി.
കൊല്ലം ചിതറയിൽ കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ ആൾ ആശുപത്രിയിൽ ചികിത്സ തേടി. നാല് ബിരിയാണി പാഴ്‌സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറയുന്നു. ചിതറ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ യുവാവിനെയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകി. സംഭവത്തിൽ അനേക്ഷണം നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.





















