വി.എസ്ന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിയിൽ ചികിത്സയിൽ കഴിയുന്ന വി എസ് ന് വെന്റിലേറ്റർ സഹായവും ദീർഘനേര ഡയാലിസിസും തുടരുകയാണ്. സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം പരിഗണിച്ചാണ് ചികിത്സ പുരോഗമിക്കുന്നത്. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു, അതിനാൽ നിലവിൽ നൽകുന്ന ചികിത്സ തുടരാനാണ് തീരുമാനം എന്നും ഡോക്ടർമാർ വ്യക്തമാക്കി.